ദുബായ് നഗരത്തില്‍ സ്‌ഫോടനമുണ്ടായിട്ടില്ല'; അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ദുബായ് അധികൃതര്‍
Jul 17, 2026, 06:42 IST
റോയിറ്റേഴ്‌സിന്റെ റിപ്പോര്‍ട്ട് തെറ്റാണെന്നും വാര്‍ത്താ മാധ്യമങ്ങള്‍ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്നും മീഡിയ ഓഫീസ് അറിയിച്ചു.
ദുബായ് നഗരത്തില്‍ സ്‌ഫോടനമുണ്ടായെന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസ്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് വാര്‍ത്തയ്‌ക്കെതിരെ ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് രംഗത്തെത്തി. റോയിറ്റേഴ്‌സിന്റെ റിപ്പോര്‍ട്ട് തെറ്റാണെന്നും വാര്‍ത്താ മാധ്യമങ്ങള്‍ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്നും മീഡിയ ഓഫീസ് അറിയിച്ചു.
ദുബായിലെ ബിസിനസ് കേന്ദ്രമായ ഡൗണ്‍ ടൗണില്‍ സ്‌ഫോടനം ഉണ്ടായെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. സ്‌ഫോടന ശബ്ദം കേട്ടവര്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയായിരുന്നു. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മേഖലയില്‍ ആശങ്ക ഉടലെടുത്തിരുന്നു.
.jpg)

