മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

X

ഏഴു മാസം മുൻപാണ് അനന്തു പുതിയ വിസയിൽ റിയാദിലെത്തിയത്.

 

മലപ്പുറം: മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം നിലമ്പൂർ ഉപ്പട സ്വദേശി അച്ചക്കോട്ടിൽ റെജി-ശാന്തി ദമ്പതികളുടെ മകൻ അനന്തു (24) ആണ് നഗരത്തിന്‍റെ വടക്കുഭാഗമായ ദറഇയിൽ മരിച്ചത്.

അവിവാഹിതനാണ്. ഏഴു മാസം മുൻപാണ് അനന്തു പുതിയ വിസയിൽ റിയാദിലെത്തിയത്. ദറഇയിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Tags