റോഡിലൂടെ സാധാരണക്കാരെ പോലെ നടക്കുന്ന യുഎഇ രാഷ്ട്രത്തലവന്‍ ; വീഡിയോ വൈറല്‍

google news
uae

റോഡിലൂടെ സാധാരണ വ്യക്തികളെപ്പോലെ നടക്കുന്ന യുഎഇ രാഷ്ട്രത്തലവന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ജനങ്ങളുമായി എപ്പോഴും അടുത്ത ബന്ധം പുലര്‍ത്തുകയും അവരുമായി അടുത്തിടപഴകുകയും ചെയ്യുന്ന ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ രാജ്യത്ത് പല പൊതുസ്ഥലങ്ങളിലും സുരക്ഷാ സേനയുടെ അകമ്പടിയൊന്നുമില്ലാതെ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്.

ഹസ്സന്‍ സജ്വാനി എന്നയാളാണ് യുഎഇയിലെ ഒരു റോഡരികില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി ട്വീറ്റ് ചെയ്തത്. സുരക്ഷാ സൈനികരില്ല, പ്രോട്ടോകോളില്ല, റോഡ് തടയലില്ല... യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ്  മറ്റ് ഏതൊരാളെയും പോലെ റോഡിലൂടെ നടക്കുന്നു. ഇത്രയും സുരക്ഷിതമാണ് യുഎഇ. ഇത്രയും ലാളിത്യമുള്ളവനാണ് എന്റെ പ്രസിഡന്റ്.... അദ്ദേഹം വീഡിയോ പങ്കുവെച്ചതിനൊപ്പം കുറിച്ചു.

Tags