പൊതുജനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം ; നിര്‍ദ്ദേശവുമായി സൗദി
മുന്നറിയിപ്പ് പിന്‍വലിച്ചെങ്കിലും പൊതുജനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് നിര്‍ദ്ദേശിച്ചു
സൗദി അറേബ്യയിലെ അബഹ, ഖമീസ് മുശൈത്ത് എന്നീ പ്രദേശങ്ങളില്‍ തിങ്കളാഴ്ച രാവിലെ നല്‍കിയ അടിയന്തര അപായ മുന്നറിയിപ്പ് സിവില്‍ ഡിഫന്‍സ് പിന്‍വലിച്ചു. സാങ്കേതിക മുന്നറിയിപ്പ് സംവിധാനങ്ങള്‍ വഴി ജനങ്ങളുടെ മൊബൈല്‍ ഫോണുകളിലേക്ക് അയച്ച സന്ദേശത്തിന് തൊട്ടുപിന്നാലെയാണ് അപകടസാധ്യത ഒഴിവായതായി അധികൃതര്‍ വ്യക്തമാക്കിയത്.
സൗദി നാഷണല്‍ ഏര്‍ലി വാണിംഗ് പ്ലാറ്റ്ഫോം വഴി രാവിലെയാണ് ജനങ്ങള്‍ക്ക് ജാഗ്രതാ സന്ദേശം ലഭിച്ചത്. മുന്നറിയിപ്പ് പിന്‍വലിച്ചെങ്കിലും പൊതുജനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് നിര്‍ദ്ദേശിച്ചു. അപകടമേഖലകളിലോ പരിസരങ്ങളിലോ ആവശ്യമില്ലാതെ ജനങ്ങള്‍ തടിച്ചുകൂടാന്‍ പാടില്ലെന്നും അടിയന്തര സാഹചര്യങ്ങളുടെ വീഡിയോ പകര്‍ത്തുന്നതും ഫോട്ടോ എടുക്കുന്നതും ഒഴിവാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്തെങ്കിലും അപകട സാഹചര്യങ്ങളുണ്ടായാല്‍ ഉടനടി 998 എന്ന നമ്പറില്‍ സിവില്‍ ഡിഫന്‍സിനെ വിവരമറിയിക്കുക.
.jpg)

