സൗദി അറേബ്യയില്‍ പുതുതായി ആരംഭിച്ച ബിസിനസ് സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ഇന്‍സ്റ്റന്റ് വിസകളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തി

saudi3

മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള 'ക്വിവ' പ്ലാറ്റ്ഫോമാണ് ഇതു സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്

സൗദി അറേബ്യയില്‍ പുതുതായി ആരംഭിച്ച ബിസിനസ് സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ഇന്‍സ്റ്റന്റ് വിസകളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തി. രണ്ട് വര്‍ഷത്തില്‍ താഴെ മാത്രം പ്രവര്‍ത്തന പാരമ്പര്യമുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ നിയന്ത്രണം ബാധകമാകുക. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള 'ക്വിവ' പ്ലാറ്റ്ഫോമാണ് ഇതു സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തന പരിചയമുള്ള സ്ഥാപനങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി 50 ഇന്‍സ്റ്റന്റ് വിസകള്‍ വരെ ലഭിക്കും. ഒറ്റ അപേക്ഷയിലൂടെയോ അല്ലെങ്കില്‍ ഒരേ ആഴ്ചയില്‍ തന്നെയുള്ള ഒന്നിലധികം അപേക്ഷകളിലൂടെയോ ഈ വിസകള്‍ സ്വന്തമാക്കാവുന്നതാണ്.

വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി ക്വിവ പ്ലാറ്റ്ഫോം കര്‍ശനമായ മാനദണ്ഡങ്ങളാണ് മുന്നോട്ട് വെക്കുന്നത്. സ്ഥാപനം സജീവമായിരിക്കണം. ജീവനക്കാരുടെ വര്‍ക്ക് പെര്‍മിറ്റുകളും കൊമേഴ്സ്യല്‍ രജിസ്ട്രേഷനും സാധുവായിരിക്കുക, വേജ് പ്രൊട്ടക്ഷന്‍ നിയമം പൂര്‍ണ്ണമായി പാലിക്കുക എന്നിവ ഇതില്‍ പ്രധാനമാണ്. കൂടാതെ, നിതാഖാത് വ്യവസ്ഥ പ്രകാരം സ്ഥാപനം 'മീഡിയം ഗ്രീന്‍' വിഭാഗത്തിലോ അതിനു മുകളിലോ ആയിരിക്കണം. പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ വാര്‍ഷിക സ്വയം വിലയിരുത്തല്‍ പൂര്‍ത്തിയാക്കണമെന്നും നിബന്ധനയുണ്ട്.

Tags