'തെറ്റെന്ന് അറിഞ്ഞിട്ടും ദ ന്യൂയോര്‍ക്കര്‍ നല്‍കിയ റിപ്പോര്‍ട്ട് ആശങ്കയുണ്ടാക്കുന്നു'; അമേരിക്കന്‍ മാഗസിന് എതിരെ നിയമ നടപടിയുമായി ഖത്തര്‍
സെപ്റ്റംബര്‍ 19ന് ദ ന്യൂയോര്‍ക്കര്‍ പുറത്തിറക്കിയ പ്രസ്താനവനയ്ക്കെതിരെയാണ് ഖത്തര്‍ രംഗത്ത് വന്നത്.
അമേരിക്കന്‍ മാഗസിനായ ദ ന്യൂയോര്‍ക്കറിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി ഖത്തര്‍. ദോഹ ഹമാസിന് ഫണ്ട് നല്‍കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ദ ന്യൂയോര്‍ക്കറിലെ റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്നും ഖത്തര്‍ ഇന്റര്‍നാഷണല്‍ മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സെപ്റ്റംബര്‍ 19ന് ദ ന്യൂയോര്‍ക്കര്‍ പുറത്തിറക്കിയ പ്രസ്താനവനയ്ക്കെതിരെയാണ് ഖത്തര്‍ രംഗത്ത് വന്നത്.
'പ്രശസ്തമായ ദ ന്യൂയോര്‍ക്കര്‍ പോലുള്ള പ്രസിദ്ധീകരണത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടിനേക്കാള്‍ ഉപരി ഒരു അമ്വേചര്‍ ബ്ലോഗ് പോലെയാണ് അത് തോന്നിയത്. ഈ ആരോപണങ്ങളെല്ലാം ഞങ്ങള്‍ ശക്തമായി തന്നെ തള്ളളിപ്പറയുന്നു. പ്രസിദ്ധീകരണത്തിന് മുമ്പ് ഈ റിപ്പോര്‍ട്ട് തെറ്റാണെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകള്‍ ന്യൂയോര്‍ക്കറിന് നല്‍കിയിരുന്നു. എന്നിട്ടും ഈ റിപ്പോര്‍ട്ടുമായി മുന്നോട്ട് പോകാനുള്ള അവരുടെ തീരുമാനം ആശങ്കയുണ്ടാക്കുന്നതാണെന്നും പ്രസ്താവനയില്‍ പറയുന്നു.
.jpg)

