ലോകകപ്പിലൂടെ ഭാവി സംഘാടകര്‍ക്ക് ഖത്തര്‍ മാതൃകയായെന്ന് മന്ത്രി

google news
minister

ആഗോളതലത്തിലുള്ള ജനങ്ങളുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കാന്‍ രാജ്യത്തിന് മികച്ച വേദിയായിരുന്നു ഫിഫ ലോകകപ്പ് അതിഥേയത്വമെന്ന് മന്ത്രി ഡോ ഹനാന്‍ മുഹമ്മദ് അല്‍ഖുവാരി.

ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുമായി 2021 ഒക്ടോബറില്‍ തുടക്കമിട്ട ആരോോഗ്യത്തിനായി കായികം എന്ന പദ്ധതിയിലൂടെ ഭാവിയിലെ വന്‍കിട കായിക പരിപാടികളുടെ സംഘാടകര്‍ക്ക് മികച്ച മാതൃകയാകാന്‍ ലോകകപ്പിലൂടെ സാധിച്ചെന്നും വ്യക്തമാക്കി.ജനീവയില്‍ നടക്കുന്ന ലോകാരോഗ്യ അസംബ്ലിയില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി.
 

Tags