ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വിദേശത്ത് തങ്ങാവുന്ന പരമാവധി കാലയളവ് നാല് മാസം; നിയന്ത്രണവുമായി കുവൈറ്റ്

domestic workers

താമസനിയമങ്ങളില്‍ വരുത്തിയ പുതിയ ഭേദഗതികളിലാണ് ഈ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് രാജ്യത്തിന് പുറത്ത് തങ്ങാവുന്ന പരമാവധി കാലാവധി നാല് മാസമാക്കി ചുരുക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. അതേസമയം, സാധുവായ റെസിഡന്‍സിയുള്ള മറ്റ് പ്രവാസികള്‍ക്ക് നിബന്ധനകളോടെ ആറുമാസത്തില്‍ കൂടുതല്‍ വിദേശത്ത് കഴിയാനുള്ള ഇളവും അനുവദിച്ചിട്ടുണ്ട്. താമസനിയമങ്ങളില്‍ വരുത്തിയ പുതിയ ഭേദഗതികളിലാണ് ഈ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കുവൈറ്റ് താമസനിയമത്തിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി പുറപ്പെടുവിച്ച പുതിയ മന്ത്രിതല തീരുമാനത്തിലാണ് ഈ വ്യവസ്ഥകള്‍. ഭേദഗതി പ്രകാരം ഗാര്‍ഹിക തൊഴിലാളികള്‍ നാല് മാസത്തില്‍ കൂടുതല്‍ കുവൈറ്റിന് പുറത്ത് തുടരുകയാണെങ്കില്‍ റെസിഡന്‍സ് അഫയേഴ്സിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. നാല് മാസം തികയുന്നതിന് മുമ്പ് അനുമതി നേടിയില്ലെങ്കില്‍ ഇവരുടെ വിസ റദ്ദാക്കപ്പെടും.

Tags