ഓപറേഷന്റെ കാര്യം മറച്ചുവച്ചു; വിവാഹം കഴിച്ച് രണ്ടുദിവസത്തിന് ശേഷം കുവൈറ്റ് പൗരന്‍ ഭാര്യയെ ഉപേക്ഷിച്ചു
Sep 19, 2023, 14:33 IST

ഭാര്യ വിവാഹത്തിന് മുമ്പ് ശസ്ത്രക്രിയക്ക് വിധേയമായെന്ന് അറിഞ്ഞതോടെ കുവൈറ്റ് പൗരന്‍ വിവാഹത്തിന്റെ രണ്ടാം ദിനത്തില്‍ തന്നെ ഭാര്യയെ ഉപേക്ഷിച്ചു. ഭാര്യ തന്നോട് പറയാതെ ഓപറേഷന്‍ നടത്തിയെന്നറിഞ്ഞതോടെ ഭര്‍ത്താവ് വിവാഹ മോചനത്തിന് അപേക്ഷ നല്‍കുകയും ഹരജി കോടതി അംഗീകരിക്കുകയുമായിരുന്നു.
തടികുറയ്ക്കുന്നതിനായി കുടലുകള്‍ കുറച്ചുഭാഗം മുറിച്ചുനീക്കുന്ന ഗ്യാസ്ട്രിക് സ്ലീവ് സര്‍ജറിക്കാണ് യുവതി വിധേയമായിരുന്നതെന്ന് കുവൈറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വിവരങ്ങള്‍ മറച്ചുവെച്ചെന്ന ഭര്‍ത്താവിന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് വിവാഹമോചനം അനുവദിച്ചത്.