കൊല്ലം പ്രവാസി അസോസിയേഷൻ ക്രിക്കറ്റ് ടീമിന്റെ ലോഗോ പ്രകാശനം ചെയ്തു

The logo of the Kollam Pravasi Association cricket team was unveiled

കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ടീമായ കെപിഎ ടസ്കേഴ്സ് ന്റെ പുതിയ ലോഗോ കെപിഎ പ്രസിഡന്റ് നിസാർ കൊല്ലം പ്രകാശനം ചെയ്തു. ബഹ്‌റൈനിലെ അറിയപ്പെടുന്ന ക്രിക്കറ്റ് ടൂർണമെന്റുകളിൽ പങ്കെടുത്തു വരുന്ന കെപിഎ ടസ്കേഴ്സ് നിരവധി വിജയങ്ങളും ട്രോഫികളും ഇതിനോടകം കരസ്തമാക്കിയിട്ടുണ്ട്.

ബഹ്‌റൈൻ ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന ക്രിക്കറ്റ് ലീഗിൽ രജിസ്റ്റർ ചെയ്തു സ്റ്റിച് ബോളിൽ എല്ലാവർഷവും  ലീഗ് മത്സരങ്ങൾ കളിക്കുന്നുണ്ട്. സോഫ്റ്റ്‌, ഹാർഡ് ടെന്നീസ് ബോളിലും ടീം കളിക്കുന്നുണ്ട്.

കെപിഎ ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ കെപിഎ വർക്കിംഗ്‌ പ്രസിഡന്റ് രാജ് കൃഷ്ണൻ, ഓർഗനൈസിങ് സെക്രട്ടറി അനൂപ് തങ്കച്ചൻ, കെപിഎ സെക്രട്ടറിയും ക്രിക്കറ്റ് ടീം കോഓർഡിനേറ്ററുമായ വി എം പ്രമോദ്, അസിസ്റ്റന്റ് ട്രഷറർ സിദ്ധീക് ഷാൻ, സിസി അംഗവും ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിനീത് അലക്സാണ്ടർ, സിസി അംഗം പ്രശാന്ത് പ്രബുദ്ധൻ, വൈസ് ക്യാപ്റ്റൻ ഷാൻ  അഷ്‌റഫ്‌, മറ്റു ടീമങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു..

Tags