ഫാര്‍മസികളുടെ ലൈസന്‍സ് കാലാവധി നാലു വര്‍ഷം
മരുന്ന് വിതരണ രംഗത്ത് കൂടുതല്‍ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുകയാണ് ഈ നീക്കത്തിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്.
\സ്വകാര്യ മേഖലയിലുള്ള ഫാര്‍മസികളുടെ ലൈസന്‍സിങ് നടപടികളും മരുന്നുകളുടെയും മെഡിക്കല്‍ ഉത്പ്പന്നങ്ങളുടെയും വിതരണവും കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കുവൈറ്റ്. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍-അവാദിയാണ് ഇത് സംബന്ധിച്ച മന്ത്രിതല ഉത്തരവില്‍ ഒപ്പുവെച്ചത്. മരുന്ന് വിതരണ രംഗത്ത് കൂടുതല്‍ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുകയാണ് ഈ നീക്കത്തിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്.
സ്വകാര്യ ഫാര്‍മസികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത് മുതല്‍ അവയുടെ നടത്തിപ്പ്, മരുന്നുകളുടെ സുരക്ഷിതമായ സൂക്ഷിപ്പ്, ഉപഭോക്താക്കളിലേക്കുള്ള ഡോര്‍-സ്റ്റെപ്പ് ഡെലിവറി വരെയുള്ള എല്ലാ മേഖലകളെയും ഉള്‍പ്പെടുത്തിയാണ് പുതിയ സമഗ്ര നിയമാവലി തയ്യാറാക്കിയിരിക്കുന്നത്. ഇതിനുപുറമെ, ഫാര്‍മസികളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെയും അവരുടെ മേല്‍നോട്ടക്കാരുടെയും ഔദ്യോഗികവും തൊഴില്‍പരവുമായ ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയാണെന്നും മന്ത്രാലയം ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ കൃത്യമായി വ്യക്തമാക്കുന്നുണ്ട്.
സ്വദേശി ഫാര്‍മസിസ്റ്റുകള്‍, സഹകരണ സംഘങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവയ്ക്ക് ലൈസന്‍സ് നല്‍കുന്നതിനായി വ്യക്തവും കര്‍ശനവുമായ മാനദണ്ഡങ്ങളാണ് പുതിയ നിയമത്തിലുള്ളത്. ഇതിന്‍പ്രകാരം സ്വകാര്യ ഫാര്‍മസി ലൈസന്‍സുകളുടെ കാലാവധി നാല് വര്‍ഷമായി നിജപ്പെടുത്തി. പുതിയ ലൈസന്‍സ് അനുവദിക്കല്‍, നിലവിലുള്ളവ പുതുക്കല്‍, ഫാര്‍മസികളുടെ വിസ്തീര്‍ണമോ ലൊക്കേഷനോ മാറ്റല്‍ എന്നിവയ്ക്കുള്ള നടപടിക്രമങ്ങള്‍ ഉത്തരവില്‍ ക്രമീകരിച്ചിട്ടുണ്ട്.
.jpg)

