ദുബായിലെ സൈക്ലിങ് പാതകളുടെ നീളം 636 കിലോമീറ്ററായി
നിലവിലുള്ള പ്രധാന ട്രാക്കുകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് പുതിയ പാതകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്
പുതിയ ട്രാക്കുകള്‍ കൂടി പ്രവര്‍ത്തന സജ്ജമായതോടെ ദുബായിലെ ആകെ സൈക്ലിങ് പാതകളുടെ നീളം 636 കിലോമീറ്ററായി ഉയര്‍ന്നു. 2024 അവസാനം 560 കിലോമീറ്റര്‍ ആയിരുന്നു സെക്കിള്‍ പാതകളുടെ നീളം. 2030-നകം നഗരത്തിലുടനീളം ആയിരം കിലോമീറ്റര്‍ സൈക്കിള്‍ പാതയെന്ന ലക്ഷ്യത്തിലേക്കാണ് ദുബായ് അതിവേഗം ചുവടുവയ്ക്കുന്നത്.
നിലവിലുള്ള പ്രധാന ട്രാക്കുകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് പുതിയ പാതകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. അല്‍ ഖവാനീജ് മുതല്‍ അല്‍ മംസാര്‍ ബീച്ച് വരെയും അല്‍ വര്‍ഖ മുതല്‍ സെയ്ഹ് അല്‍ സലാം വരെയും ട്രാക്കുകള്‍ പരസ്പരം ബന്ധിപ്പിച്ചു. ഡിഐഎഫ്സി മുതല്‍ ജുമൈറ വരെയുള്ള പാതയും ഇതോടെ പൂര്‍ണമാകും. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പ്രധാന റോഡുകള്‍ക്ക് മുകളിലൂടെ സൈക്കിള്‍ പാലങ്ങളും നിര്‍മിക്കുന്നുണ്ട്.
ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ദുബായ്-അല്‍ ഐന്‍ റോഡ്, ഷെയ്ഖ് സായിദ് റോഡ്, അല്‍ ഖൈല്‍ റോഡ് എന്നിവിടങ്ങളിലെ കൂറ്റന്‍ സൈക്കിള്‍ പാലങ്ങള്‍ ഈ വര്‍ഷം രണ്ടാം പാദത്തോടെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും
.jpg)


