റിയാദ് -കുവൈത്ത് യാത്ര വെറും രണ്ടു മണിക്കൂര്‍ ; വരുന്നു അത്യാധുനിക ട്രെയ്‌നുകള്‍
May 21, 2026, 13:36 IST
മൊത്തം 500 കിലോമീറ്ററാണ് സൗദി കുവൈത്ത് റെയില്‍ പദ്ധതി.
കുവൈത്തിനേയും സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനേയും ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍ പാതയ്ക്ക് കുവൈത്ത് മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി.
പ്രാദേശിക ഗതാഗത സൗകര്യങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
കുവൈത്തിന്റെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്ന് ആരംഭിച്ച് പുതിയ സര്‍വകലാശാലാ ക്യാമ്പസിന് സമീപമുള്ള ഷദാദിയ പ്രദേശം വരെ 85 കിലോമീറ്ററാണ് കുവൈത്ത് പരിധിയില്‍ റെയില്‍ പാത നിര്‍മ്മിക്കുക. മൊത്തം 500 കിലോമീറ്ററാണ് സൗദി കുവൈത്ത് റെയില്‍ പദ്ധതി.
മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന അത്യാധുനിക ട്രെയ്‌നുകളാണ് സര്‍വീസ് നടത്തുക. ഇതുവഴി റിയാദില്‍ നിന്ന് കുവൈത്തിലേക്ക് രണ്ടു മണിക്കൂറിനകം എത്തിച്ചേരാം.
.jpg)

