ഇസ്രയേല്‍ ആക്രമണം ; ഖത്തറിന് പിന്തുണ പ്രഖ്യാപിച്ച് യുഎഇ
Sep 10, 2025, 15:25 IST
ഇസ്രയേലിന്റെ ആക്രമണത്തെ ഷെയ്ഖ് മുഹമ്മദ് ശക്തമായി അപലപിച്ചു.
ഇസ്രയേല്‍ ആക്രമണത്തില്‍ ഖത്തറിന് യുഎഇയുടെ അചഞ്ചലമായ പിന്തുണ പ്രഖ്യാപിച്ച് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി ടെലിഫോണില്‍ സംസാരിച്ചപ്പോഴാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.
ഇസ്രയേലിന്റെ ആക്രമണത്തെ ഷെയ്ഖ് മുഹമ്മദ് ശക്തമായി അപലപിച്ചു. ഖത്തറിന്റെ പരമാധികാരം, സുരക്ഷ അഖണ്ഡത, ജനങ്ങളുടെ സുരക്ഷ എന്നിവ സംരക്ഷിക്കാന്‍ ഖത്തര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും യുഎഇയുടെ ഉറച്ച പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
.jpg)


