ഇറാന്‍ യുദ്ധം ; ലോകം കടുത്ത ഊര്‍ജ്ജ വൈദ്യുതി പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് ഖത്തര്‍
ചില രാജ്യങ്ങള്‍ക്ക് തങ്ങളുടെ പ്രദേശങ്ങളില്‍ പൂര്‍ണമായി വൈദ്യുതി നല്‍കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് നയിച്ചേക്കാം.
ഇറാന്‍ യുദ്ധം കാരണം ലോക രാജ്യങ്ങള്‍ കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് ഖത്തര്‍ ധനമന്ത്രി അളി ബിന്‍ അഹമ്മദ് അല്‍ കുവാരി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലോകം അഭിമുഖീകരിക്കാന്‍ പോകുന്ന കടുത്ത ഊര്‍ജ പ്രതിസന്ധി ചില രാജ്യങ്ങള്‍ക്ക് തങ്ങളുടെ പ്രദേശങ്ങളില്‍ പൂര്‍ണമായി വൈദ്യുതി നല്‍കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് നയിച്ചേക്കാം.
ഇറാന്‍ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളുമായി ബന്ധപ്പെട്ടുള്ള ആഗോള ഉത്കണ്ഠയാണ് ഖത്തര്‍ ധനമന്ത്രിയുടെ പ്രസ്താവനയിലൂടെ പുറത്തുവന്നത്. വാഷിങ്ടണില്‍ നടന്ന രാജ്യാന്തര നാണയ നിധിയുടെ വസന്തകാല യോഗത്തിലാണ് അഹമ്മദ് അല്‍ കുവാരി മുന്നറിയിപ്പ് നല്‍കിയത്.
ഊര്‍ജ നിരക്കുകളിലെ കുതിച്ചുചാട്ടം വരാനിരിക്കുന്ന വലിയ പ്രത്യാഘാതത്തിന്റെ സൂചനയെന്നും പ്രതിസന്ധി ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
.jpg)

