ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിനുകളുടെ ആദ്യഘട്ട സര്‍വീസ് ജൂണ്‍ 30-ന് ആരംഭിക്കും

uae

സെപ്റ്റംബര്‍ 30-ഓടെ സര്‍വീസുകള്‍ പൂര്‍ണതോതില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

യുഎഇ നിവാസികള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ സര്‍വീസുകളുടെ തീയതികള്‍ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഗതാഗത ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് കുറിച്ചുകൊണ്ട്, പാസഞ്ചര്‍ ട്രെയിനുകളുടെ ആദ്യഘട്ട സര്‍വീസ് ജൂണ്‍ 30-ന് ആരംഭിക്കും. തുടര്‍ന്ന് സെപ്റ്റംബര്‍ 30-ഓടെ സര്‍വീസുകള്‍ പൂര്‍ണതോതില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

അബുദാബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ നിര്‍മിച്ച അത്യാധുനിക പാസഞ്ചര്‍ ട്രെയിന്‍ സ്റ്റേഷന്‍ അബുദാബി കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്തു. ഇതോടെയാണ് പാസഞ്ചര്‍ സര്‍വീസുകള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലാണ് ട്രെയിനിന്റെ ആദ്യ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. വെറും ഒരു മണിക്കൂര്‍ 45 മിനിറ്റ് കൊണ്ട് ഈ യാത്ര പൂര്‍ത്തിയാക്കാം.

റെയില്‍വേ ശൃംഖല പൂര്‍ണസജ്ജമാകുന്നതോടെ യുഎഇയിലെ 11 പ്രധാന നഗരങ്ങളെയും പ്രദേശങ്ങളെയും ഇത് പരസ്പരം ബന്ധിപ്പിക്കും. അബുദാബി, ദുബായ്, ഷാര്‍ജ, ഫുജൈറ, അല്‍ ദൈദ്, അല്‍ ദന്ന, അല്‍ ഫയ, മദീനത്ത് സായിദ്, മെസൈറ, അല്‍ മിര്‍ഫ, അല്‍ സില എന്നീ പ്രധാന സ്റ്റേഷനുകളിലൂടെയാകും ട്രെയിന്‍ കടന്നുപോകുക.

Tags