തൊഴിലാളിയുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ തൊഴില്‍ കരാറില്‍ മാറ്റം വരുത്താനാകില്ല; നിയമം കര്‍ശനമാക്കി യുഎഇ

uae

തൊഴിലാളിയുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ തൊഴിലുടമകള്‍ക്ക് തൊഴില്‍ കരാറിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്താനാവില്ലെന്നാണ് തൊഴില്‍ നിയമ വിദഗ്ധര്‍ വ്യക്തമാക്കി.

യുഎഇയില്‍ തൊഴിലാളികളുടെ രേഖാമൂലമൂള്ള സമ്മതമില്ലാതെ തൊഴുലുടമകള്‍ക്ക് ഇനി തൊഴില്‍ കരാറില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല. നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് യുഎഇ സര്‍ക്കാര്‍. തൊഴിലാളിയുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ തൊഴിലുടമകള്‍ക്ക് തൊഴില്‍ കരാറിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്താനാവില്ലെന്നാണ് തൊഴില്‍ നിയമ വിദഗ്ധര്‍ വ്യക്തമാക്കി.

ജോലി, ശമ്പളം, ആനുകൂല്യങ്ങള്‍, ജോലി സമയം തുടങ്ങിയ കരാര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെങ്കില്‍ രേഖാമൂലമുള്ള സമ്മതം  നിര്‍ബന്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. യുഎഇ തൊഴില്‍ നിയമപ്രകാരം, തൊഴില്‍ കരാര്‍ ഇരുകക്ഷികളും അംഗീകരിച്ച നിയമപരമായ രേഖയാണ്. അതിനാല്‍ തൊഴിലുടമയ്ക്ക് ഏകപക്ഷീയമായി ശമ്പളം കുറയ്ക്കാനോ, ജോലി പദവിയില്‍ മാറ്റം വരുത്താനോ, ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനോ സാധിക്കില്ല. കരാറില്‍ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടെങ്കില്‍, പുതിയ നിബന്ധനകള്‍ ഉള്‍പ്പെടുത്തി ഇരുകക്ഷികളും ഒപ്പുവെച്ച പുതുക്കിയ കരാര്‍ തയ്യാറാക്കണം. ഈ മാറ്റങ്ങള്‍ യുഎഇ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായിരിക്കണം എന്നും അധികൃതര്‍ വ്യക്തമാക്കി.

Tags