ഒമാനില്‍ പ്രവാസികളുടെ സ്റ്റാറ്റസ് ശരിപ്പെടുത്തുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും

oman

രേഖകള്‍ ശരിപ്പെടുത്തി അടുത്ത രണ്ടു വര്‍ഷത്തേക്ക് തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കാന്‍ കഴിയും.

പ്രവാസി തൊഴിലാളികളുടെ സ്റ്റാറ്റസ് ശരിപ്പെടുത്തുന്നതിനും പിഴകളില്‍ നിന്നും സാമ്പത്തിക ബാധ്യതകളില്‍ നിന്നുമുള്ള ഇളവുകള്‍ പ്രയോജനപ്പെടുത്തുന്നതിനും അനുവദിച്ച ഗ്രേഡ് പിരീഡ് ഇന്ന് അവസാനിക്കുമെന്ന് ഒമാന്‍ പൊലീസ്.


തൊഴിലുടമകളും വ്യക്തികളും ഈ അവസരം ഉപയോഗപ്പെടുത്തണം. സമയ പരിധിക്ക് ശേഷം ഒരു അപേക്ഷയും സ്വീകരിക്കില്ലെന്ന് പൊലീസ് അറിയിച്ചു.
ഏഴ് വര്‍ഷത്തിലധികം കാലാഹരണപ്പെട്ട എല്ലാ ലേബര്‍ കാര്‍ഡ് പിഴകളും റദ്ദാക്കും. 2017 ലോ അതിനുമുമ്പോ രേഖപ്പെടുത്തിയ കേസുകളില്‍ തൊഴില്‍ മന്ത്രാലയത്തിന് നല്‍കേണ്ട സാമ്പത്തിക ബാധ്യതകളും ഒഴിവാക്കി നല്‍കും. 
രേഖകള്‍ ശരിപ്പെടുത്തി അടുത്ത രണ്ടു വര്‍ഷത്തേക്ക് തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കാന്‍ കഴിയും.
 

tRootC1469263">

Tags