ഒമാനില്‍ ജീവിത ചെലവ് ഉയരുന്നു

Everything available in packets is convenient; but could ultra-processed food also affect the brain?

പച്ചക്കറി വില 20.1 ശതമാനവും പഴങ്ങളുടെ വില 16.3 ശതമാനവും മാംസത്തിന്റെ വില 10.3 ശതമാനവുമാണ് ഉയര്‍ന്നിട്ടുള്ളത്.

ഒമാനില്‍ ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത് പ്രവാസികളുടെ ജീവിതച്ചെലവ് ആശങ്കയിലാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇതേ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് മുഴുവനായുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ എട്ട് ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇതില്‍ പച്ചക്കറി വില 20.1 ശതമാനവും പഴങ്ങളുടെ വില 16.3 ശതമാനവും മാംസത്തിന്റെ വില 10.3 ശതമാനവുമാണ് ഉയര്‍ന്നിട്ടുള്ളത്. ഭക്ഷ്യവിഭവങ്ങള്‍ക്ക് പുറമെ ഗതാഗത ചെലവിലും ഹോട്ടല്‍ റെസ്റ്റോറന്റ് സേവനങ്ങളിലും നിരക്കുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഗതാഗത ചെലവുകളില്‍ 14.5 ശതമാനവും ഹോട്ടല്‍, റെസ്റ്റോറന്റ് സേവനങ്ങളില്‍ 3.6 ശതമാനവും വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. മത്സ്യവിലയില്‍ അഞ്ച് ശതമാനവും പാല്‍, ചീസ്, മുട്ട എന്നിവയില്‍ 3.4 ശതമാനവും പഞ്ചസാര, ജാം, തേന്‍, ചോക്ലേറ്റ് എന്നിവയില്‍ 2.9 ശതമാനവും വര്‍ധനവുണ്ടായിട്ടുണ്ട്. മറ്റ് ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ 3.8 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ പ്രവാസികളുടെ ജീവിതച്ചെവലുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടാക്കുന്നത്.

Tags