സൗദിയില്‍ മരിച്ച മലയാളി ഹൗസ് ഡ്രൈവറുടെ മൃതദേഹം നാട്ടിലെത്തിച്ചു
Jan 9, 2026, 13:48 IST
അനുരാഗ് താമസസ്ഥലത്ത് ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
സൗദിയില്‍ മരിച്ച മലയാളി ഹൗസ് ഡ്രൈവറുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം ബാലരാമപുരം, താന്നിമൂട്, അവണകുഴി കൊല്ലം വിളാകം എസ്.ജി നിവാസില്‍ പരേതരായ ശശിധരന്‍ - ഗിരിജാ ദേവി ദമ്പതികളുടെ മകന്‍ എസ്.ജി. അനുരാഗിന്റെ (40) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷമായി റിയാദിന് സമീപം ദവാദ്മിയില്‍ ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന അനുരാഗ് താമസസ്ഥലത്ത് ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ദവാദ്മി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
tRootC1469263">അനുരാഗിന്റെ മൃതദേഹം ബന്ധുക്കള്‍ വിമാനത്താവളത്തില്‍ നിന്ന് ഏറ്റുവാങ്ങി, വീട്ടുവിളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: രമ്യ, ആദിത്യന്‍ (11), അനാമിക (9) എന്നിവര്‍ മക്കളാണ്.
.jpg)


