മത്സ്യബന്ധനത്തിനായി കടലിലൂടെ സഞ്ചരിക്കവേ ബോട്ട് പൈപ്പ് ലൈനില്‍ ഇടിച്ചു; പോണ്ടിച്ചേരി സ്വദേശി മരിച്ചു

d
d

ഇടിയുടെ ആഘാതത്തില്‍ കുപ്പുസ്വാമിയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റ് കടലിലേക്ക് തെറിച്ച്‌ വീഴുകയും വെള്ളത്തില്‍ മുങ്ങി മരിക്കുകയും ചെയ്‌തു. കൂടെയുണ്ടായിരുന്ന മണിക്കും ചെറിയ പരിക്കുണ്ട്. മണിയുടെ പക്കല്‍ സ്വന്തം മൊബൈല്‍ ഉണ്ടായിരുന്നില്ല.

സൗദി കിഴക്കൻ പ്രവിശയയിലെ ജുബൈലില്‍ മത്സ്യബന്ധനത്തിനായി കടലിലൂടെ സഞ്ചരിക്കവേ ബോട്ട് പൈപ്പ് ലൈനില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പോണ്ടിച്ചേരി സ്വദേശി മരിച്ചു.ബോട്ട് ഡ്രൈവറായ കുപ്പുസ്വാമി ആദി (58) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകീട്ട് പോണ്ടിച്ചേരി സ്വദേശികളായ കുപ്പുസ്വാമിയും സഹപ്രവർത്തകൻ മണിയും ജുബൈലിനടുത്തുള്ള അല്‍ ഫറെയില്‍ നിന്ന് മത്സ്യബന്ധനത്തിന് കടലിലേക്ക് പുറപ്പെട്ടതായിരുന്നു. ഏകദേശം മുക്കാല്‍ മണിക്കൂറിന് ശേഷം ബോട്ട് കടലിലുള്ള പൈപ്പ് ലൈനില്‍ ഇടിച്ചു.

tRootC1469263">

ഇടിയുടെ കാരണം വ്യക്തമല്ല. ഇടിയുടെ ആഘാതത്തില്‍ കുപ്പുസ്വാമിയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റ് കടലിലേക്ക് തെറിച്ച്‌ വീഴുകയും വെള്ളത്തില്‍ മുങ്ങി മരിക്കുകയും ചെയ്‌തു. കൂടെയുണ്ടായിരുന്ന മണിക്കും ചെറിയ പരിക്കുണ്ട്. മണിയുടെ പക്കല്‍ സ്വന്തം മൊബൈല്‍ ഉണ്ടായിരുന്നില്ല.

ദമ്മാമിലെ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികള്‍ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെല്‍ഫെയർ ജുബൈല്‍ ജനസേവന വിഭാഗം കണ്‍വീനർ സലിം ആലപ്പുഴ അറിയിച്ചു.

Tags