തിരക്കേറി വിമാനത്താവളം ; ബലിപെരുന്നാള്‍ അവധിക്കാലത്ത് വിമാനത്താവളം 1,737 സര്‍വീസുകള്‍ നടത്തും

kuwait
kuwait

അവധിക്കാലത്ത് യാത്ര പുറപ്പെടുന്നവരുടെയും വിമാനത്താവളത്തില്‍ എത്തിച്ചേരുന്നവരുടെയും എണ്ണം 236,000-ല്‍ എത്തും.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ജൂണ്‍ 9ന് വിശുദ്ധ മക്കയില്‍ നിന്ന് മടങ്ങിയെത്തുന്ന തീര്‍ത്ഥാടകരുടെ ആദ്യ സംഘത്തെ സ്വീകരിക്കും. ബലിപെരുന്നാള്‍ അവധിക്കാലത്ത് വിമാനത്താവളം 1,737 സര്‍വീസുകള്‍ നടത്തുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

tRootC1469263">

അവധിക്കാലത്ത് യാത്ര പുറപ്പെടുന്നവരുടെയും വിമാനത്താവളത്തില്‍ എത്തിച്ചേരുന്നവരുടെയും എണ്ണം 236,000-ല്‍ എത്തും. യാത്രക്കാര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലക്ഷ്യസ്ഥാനങ്ങളില്‍ ദുബൈ, കെയ്റോ, ജിദ്ദ, ദോഹ, ഇസ്താംബുള്‍ എന്നിവ ഉള്‍പ്പെടുന്നു. വിമാനത്താവളത്തില്‍ നേരത്തെ എത്തേണ്ടതിന്റെ പ്രാധാന്യം, പാസ്പോര്‍ട്ട്, ഫ്‌ലൈറ്റ്, ഹോട്ടല്‍ റിസര്‍വേഷനുകള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ യാത്രാ രേഖകളും പൂര്‍ണ്ണവും സാധുതയുള്ളതുമാണെന്ന് ഉറപ്പാക്കുക, ആവശ്യമെങ്കില്‍ ഉദ്ദേശിച്ച ലക്ഷ്യസ്ഥാനത്തേക്കുള്ള പ്രവേശന വിസ നേടുക എന്നീ കാര്യങ്ങളെല്ലാം ശ്രദ്ധിക്കണമെന്ന് ഡിജിസിഎ ഓര്‍മ്മപ്പിച്ചു. വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags