എട്ടാമത് ബഹ്‌റൈൻ എയർ ഷോ 2028-ലേക്ക് മാറ്റി

flight

2026 നവംബർ 18 മുതൽ 20 വരെ സാഖിർ എയർബേസിൽ നടത്താൻ നിശ്ചയിച്ചിരുന്നത്.

 

എട്ടാമത് ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോയുടെ പുതുക്കിയ തീയതികൾ സുപ്രീം ഓർഗനൈസിംഗ് കമ്മിറ്റി പ്രഖ്യാപിച്ചു.2028 നവംബർ 15 മുതൽ 17 വരെയുള്ള തീയതികളിലേക്കാണ് മാറ്റിവെച്ചത്. 2026 നവംബർ 18 മുതൽ 20 വരെ സാഖിർ എയർബേസിൽ നടത്താൻ നിശ്ചയിച്ചിരുന്നത്.

കൂടുതൽ രാജ്യങ്ങളുടെയും അന്താരാഷ്ട്ര വ്യോമയാന കമ്പനികളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീയതികളിൽ മാറ്റം വരുത്തിയതെന്ന് കമ്മിറ്റി വ്യക്തമാക്കി.

ഈ സമയമാറ്റം സന്ദർശകർക്കും പ്രദർശകർക്കും വ്യോമയാന വ്യവസായ മേഖലയിലെ മറ്റ് പങ്കാളികൾക്കും എയർഷോയിലെ പുതിയ അവസരങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താൻ സഹായകമാകുമെന്ന് അധികൃതർ അഭിപ്രായപ്പെട്ടു.

 ലോകോത്തര വിമാന നിർമാതാക്കൾ, പ്രമുഖ വ്യോമയാന കമ്പനികൾ, പ്രതിരോധ മേഖലയിലെ സ്ഥാപനങ്ങൾ, സർക്കാർ പ്രതിനിധികൾ, വ്യവസായ വിദഗ്ധർ എന്നിവരുടെ പങ്കാളിത്തമാണ് ഈ എയർഷോയുടെ പ്രധാന ആകർഷണം.

Tags