ഷാർജയിൽ താമരശ്ശേരി സ്വദേശി കുത്തേറ്റു മരിച്ചു
Mar 28, 2026, 18:51 IST
കോഴിക്കോട്: ഷാർജയിൽ കഫറ്റീരിയ ജീവനക്കാരനായ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി ചാലപ്പടിക്കൽ നിഷാദ്(36) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി കരുവൻപൊയിൽ സ്വദേശിയും സഹപ്രവർത്തകനുമായ ഷമീറിനെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. അൽ മുത്തീനയിലെ കഫ്റ്റീരിയയിലെ ഡെലിവെറി ബോയ് ആണ് നിഷാദ്. പ്രതിയായ ഷമീർ കടയിലെ ജ്യൂസ് മെയ്ക്കറാണ്. ഇരുവരും തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന സൂചന. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. പിതാവ്: പരേതനായ ഇബ്രാഹിം. മാതാവ്: നഫീസ കൊളങ്ങര തൊടുകയിൽ. ഭാര്യ: ആരിഫ. മക്കൾ: ആദി, ഫാദി.
.jpg)


