ഭീകരവാദത്തിന് പണം സമാഹരിക്കല്‍ ; കുവൈത്തില്‍ 24 പേര്‍ അറസ്റ്റില്‍

arrest

വിവിധ റെയ്ഡുകളിലായി 24 പേരെയാണ് അറസ്റ്റ് ചെയ്തത്.

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിക്കാന്‍ ശ്രമിച്ച വന്‍ സംഘത്തെ കുവൈത്ത് സുരക്ഷാ വിഭാഗം പിടികൂടി. വിവിധ റെയ്ഡുകളിലായി 24 പേരെയാണ് അറസ്റ്റ് ചെയ്തത്.
രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പിടിയിലായവരില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടും. വിശദമായി ചോദ്യം ചെയ്യാനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
 

Tags