മൂന്ന് ദിവസത്തേക്ക് താപനില ഉയരും ; പൊടിക്കാറ്റുണ്ടാകുമെന്നും മുന്നറിയിപ്പ്

dust storm
dust storm

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കാറ്റിന്റെ ശക്തി കൂടും.

കുവൈത്തില്‍ കാലാവസ്ഥ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് ശക്തമായ പൊടിക്കാറ്റും ഉയര്‍ന്ന താപനിലയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടര്‍ ധരാര്‍ അല്‍ അലി അറിയിച്ചു. കൂടാതെ രാജ്യത്ത് വരണ്ടതും ചൂടേറിയതുമായ കാറ്റിന് സാധ്യതയുണ്ടെന്നും ഇത് തുറന്ന പ്രദേശങ്ങളില്‍ പൊടിക്കാറ്റിന് കാരണമാകുമെന്നും അധികൃതര്‍ അറിയിച്ചു.

tRootC1469263">

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കാറ്റിന്റെ ശക്തി കൂടും.കൂടാതെ ചൂടേറിയതും പൊടി നിറഞ്ഞതുമായ കാലാവസ്ഥയായിരിക്കും. വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മിതമായ വേഗതയില്‍ വീശുന്ന കാറ്റ് ചില സമയങ്ങളില്‍ മണിക്കൂറില്‍ 20 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗത കൈവരിച്ച് ശക്തമാകാന്‍ സാധ്യതയുണ്ട്. 

Tags