ഒമാനില്‍ വര്‍ഷാവസാനം ചൂട് കൂടും
ഒക്ടോബറില്‍ ആരംഭിക്കുന്ന ഈ ഉയര്‍ന്ന താപനില നവംബറിലും ഡിസംബറിലും തുടരുമെന്നാണ് പ്രവചനം.
ഒമാനില്‍ ഈ വര്‍ഷത്തെ അവസാന മൂന്ന് മാസങ്ങളില്‍ അന്തരീക്ഷ താപനില സാധാരണയേക്കാള്‍ ഉയര്‍ന്നുനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്തുടനീളം സാധാരണയേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുമെന്ന് ഏറ്റവും പുതിയ സീസണല്‍ ക്ലൈമറ്റ് ഔട്ട്ലുക്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒക്ടോബറില്‍ ആരംഭിക്കുന്ന ഈ ഉയര്‍ന്ന താപനില നവംബറിലും ഡിസംബറിലും തുടരുമെന്നാണ് പ്രവചനം.
ചൂട് കൂടുമെങ്കിലും ഒമാന്റെ വടക്കന്‍ മേഖലകളില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. അതേസമയം, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സാധാരണ അളവിലുള്ള മഴ പ്രതീക്ഷിക്കാം. എന്നാല്‍ അറബിക്കടല്‍ തീരപ്രദേശങ്ങളില്‍ മഴയുടെ അളവ് സാധാരണയേക്കാള്‍ കുറവായിരിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നവംബര്‍ മാസത്തിലും വടക്കന്‍ ഒമാനില്‍ മഴ ലഭിക്കാനുള്ള ഉയര്‍ന്ന സാധ്യത നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഡിസംബറോടെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
.jpg)


