യുഎഇയില്‍ ഇന്ന് ചൂട് കൂടും; മുന്നറിയിപ്പ് നല്‍കി

chood
chood

കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ചില പ്രദേശങ്ങളില്‍ ശക്തമായ മഴയും പ്രവചിക്കപ്പെടുന്നുണ്ട്.

ദുബായ്: യുഎഇയില്‍ ഇന്ന് ചൂട് 50 ഡിഗ്രി കടക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില ഭാഗങ്ങളില്‍ മഴ പെയ്യുമെങ്കിലും ചൂടിന് കുറവുണ്ടാകില്ല.അതേസമയം കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ചില പ്രദേശങ്ങളില്‍ ശക്തമായ മഴയും പ്രവചിക്കപ്പെടുന്നുണ്ട്.

അല്‍ഐൻ, അല്‍ ദഫ്‌റ തുടങ്ങിയ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അല്‍ഐനില്‍ മഴ പ്രവചിക്കുന്നുണ്ട്. ഞായറാഴ്ച ഷാർജയുടെ മധ്യ മേഖലയിലും മറ്റു ചില സ്ഥലങ്ങളിലും മഴ രേഖപ്പെടുത്തിയിരുന്നു.
 

tRootC1469263">

Tags