യുഎഇയില്‍ താപനില ഉയരുന്നു കനത്ത മൂടല്‍മഞ്ഞിന് സാധ്യത
Jun 18, 2026, 13:58 IST
പ്രധാന നഗരങ്ങളായ അബുദാബിയില്‍ 42 ഡിഗ്രിയും ദുബായില്‍ 40 ഡിഗ്രിയുമായിരിക്കും കൂടിയ ചൂട്.
യുഎഇയില്‍ അന്തരീക്ഷ താപനില ക്രമേണ വര്‍ധിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ആഭ്യന്തര പ്രദേശങ്ങളില്‍ ചൂട് 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. വരും ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. രാജ്യത്ത് പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെങ്കിലും കിഴക്കന്‍ മേഖലകളില്‍ ഭാഗീകമായി മേഘാവൃതമായിരിക്കും.
പ്രധാന നഗരങ്ങളായ അബുദാബിയില്‍ 42 ഡിഗ്രിയും ദുബായില്‍ 40 ഡിഗ്രിയുമായിരിക്കും കൂടിയ ചൂട്. ആഭ്യന്തര മേഖലകളായ മെസൈറയില്‍ 48 ഡിഗ്രിവരെയും റസീനില്‍ 47 ഡിഗ്രിവരെയും താപനില ഉയര്‍ന്നേക്കാം.
.jpg)

