ഒമാനില്‍ താപനില ഗണ്യമായി കുറയുന്നു

oman

പര്‍വത പ്രദേശങ്ങളില്‍ ഗണ്യമായ തണുപ്പാണ് അനുഭവപ്പെട്ടതെന്നും തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു

സുല്‍ത്താനേറ്റില്‍ താപനില ഗണ്യമായി കുറയുന്നതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ താപനില സൈഖില്‍ ആയിരുന്നു. 4.2 ഡിഗ്രി സെല്‍ഷ്യസ്.
പര്‍വത പ്രദേശങ്ങളില്‍ ഗണ്യമായ തണുപ്പാണ് അനുഭവപ്പെട്ടതെന്നും തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒമാന്റെമറ്റ് ഭാഗങ്ങളിലും താരതമ്യേന താപനില കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

tRootC1469263">

Tags