യുഎഇയില്‍ താപനില കുറയുന്നു

Summer heat rises in the UAE; Temperatures reach 40 degrees

അല്‍ ഐനിലെ റക്‌നയില്‍ താപനില 18.6 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മാസങ്ങള്‍ നീണ്ട കഠിനമായ ചൂടിന് വിട നല്‍കി യുഎഇയില്‍ ശരത്കാലം കടന്നുവന്നതോടെ രാജ്യത്തുടനീളം താപനിലയില്‍ വലിയ കുറവ് രേഖപ്പെടുത്തിത്തുടങ്ങി. അല്‍ ഐനിലെ റക്‌നയില്‍ താപനില 18.6 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വരും മാസങ്ങളില്‍ തണുപ്പ് വര്‍ദ്ധിക്കുമെന്നും ഒക്ടോബര്‍ മുതല്‍ രാജ്യത്ത് ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

 ശരത്കാലം പുരോഗമിക്കുന്നതോടെ വരും ആഴ്ചകളില്‍ താപനില ക്രമേണ കുറഞ്ഞുവരും. തുടക്കത്തില്‍ പരമാവധി താപനില 39 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 26 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. എന്നാല്‍ നവംബര്‍ ആദ്യത്തോടെ താപനില 18 ഡിഗ്രിയിലേക്കും ഡിസംബര്‍ അവസാനത്തോടെ ഏറ്റവും കുറഞ്ഞ താപനില 13 ഡിഗ്രി സെല്‍ഷ്യസിലേക്കും താഴുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.


 

Tags