യുഎഇയില്‍ അന്തരീക്ഷ താപനില ഉയരുന്നു; വിവിധ ഭാഗങ്ങളില്‍ 50 ഡിഗ്രിക്ക് മുകളില്‍ ചൂട്
രാജ്യത്ത് പല ഭാഗങ്ങളിലും ചൂട് 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തിയതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
യുഎഇയില്‍ ഉയര്‍ന്ന താപനിലയില്‍ മാറ്റമില്ല. രാജ്യത്ത് പല ഭാഗങ്ങളിലും ചൂട് 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തിയതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അബുദാബിയിലെ അല്‍ ദഫ്റ മേഖലയിലുള്ള ഔതൈദില്‍ ഉച്ചയ്ക്ക് താപനില 50.1 ഡിഗ്രി സെല്‍ഷ്യസ് തൊട്ടു.
അല്‍ ദഫ്റയിലെ മെസൈറഅയില്‍ 50 ഡിഗ്രിയും അല്‍ ഷവാമിഖില്‍ 49.6 ഡിഗ്രിയും താപനില രേഖപ്പെടുത്തി. അബുദാബിയുടെ ഉള്‍പ്രദേശങ്ങളിലെ മരുഭൂമി മേഖലകളിലാണ് വന്‍ തോതില്‍ ചൂട് അനുഭവപ്പെട്ടത്. അതേസമയം, വടക്കന്‍ മലയോര മേഖലകളില്‍ കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തുന്നത്. 32.5 ഡിഗ്രി സെല്‍ഷ്യസ് വരെയായി ഇവിടെ താപനില കുറഞ്ഞു.
കൊടുംചൂട് തുടരുമ്പോഴും രാജ്യത്തിന്റെ കിഴക്ക്, തെക്ക്, മധ്യ മേഖലകളില്‍ ഉച്ചയ്ക്കും വൈകിട്ടുമായി നല്ല മഴ ലഭിച്ചു. അബുദാബി നഗരം, ഷാര്‍ജയിലെ അല്‍ മദം, ഫൈലി, റാസല്‍ഖൈമയിലെ അല്‍ മനാമ, അല്‍ ഹനിയ, ഫുജൈറയിലെ തൗബാന്‍ എന്നിവിടങ്ങളിലാണ് മഴ പെയ്തത്. ഫൈലായ്, അല്‍ തമെദ് തുടങ്ങിയ പ്രദേശങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയുണ്ടായി.
.jpg)

