ഒമാനില്‍ രാസവസ്തുക്കള്‍ കൊണ്ടുപോയ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം; ഡ്രൈവര്‍ മരിച്ചു
അപകടത്തെ തുടര്‍ന്ന് ടാങ്കറിലുണ്ടായിരുന്ന രാസവസ്തുക്കള്‍ റോഡില്‍ ഒഴുകിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി.
ഒമാനിലെ ബുറൈമി ഗവര്‍ണറേറ്റില്‍ അപകടകരമായ രാസവസ്തുക്കള്‍ കൊണ്ടുപോയ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. അപകടത്തെ തുടര്‍ന്ന് ടാങ്കറിലുണ്ടായിരുന്ന രാസവസ്തുക്കള്‍ റോഡില്‍ ഒഴുകിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി.
ബുറൈമി പ്രവിശ്യയില്‍ വെച്ചാണ് ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ പ്രത്യേക അഗ്നിശമന-രക്ഷാസേന വിഭാഗം സ്ഥലത്തെത്തി. ടാങ്കറില്‍ നിന്ന് രാസവസ്തുക്കള്‍ ചോരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രദേശം വളയുകയും ചോര്‍ച്ച നിയന്ത്രിക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുകയും ചെയ്തു.
അപകടത്തില്‍ ടാങ്കര്‍ ഡ്രൈവര്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചു. രാസവസ്തുക്കള്‍ പുറത്തേക്ക് ഒഴുകിയെങ്കിലും അതിവേഗത്തിലുള്ള ഇടപെടലിലൂടെ വന്‍ അപകടം ഒഴിവായി.
.jpg)

