ദേശീയ ദിന അവധി ആഘോഷത്തില്‍ പൊതു സ്ഥലത്ത് വാളുവീശി ; യുവതി അറസ്റ്റില്‍
ആള്‍ക്കൂട്ടത്തിനിടയില്‍ വാള്‍ (തല്‍വാര്‍) വീശിയ മൊറോക്കന്‍ യുവതിയെയാണ് ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു.
യുഎഇയുടെ 54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങള്‍ക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. ആള്‍ക്കൂട്ടത്തിനിടയില്‍ വാള്‍ (തല്‍വാര്‍) വീശിയ മൊറോക്കന്‍ യുവതിയെയാണ് ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു.
അല്‍-ഫുകൈത്ത് പ്രദേശത്തെ ആഘോഷങ്ങള്‍ക്കിടെ യുവതി വാള്‍ വീശുന്നതിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് 23 വയസ്സുള്ള യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. നിയമനടപടികള്‍ക്കായി യുവതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഫുജൈറ പൊലീസ് അറിയിച്ചു. സംഭവത്തില്‍ പങ്കെടുത്ത ഏഷ്യന്‍ പൗരന്മാരില്‍ ഒരാള്‍ക്ക് വാള്‍ കൊണ്ടുള്ള കുത്തേറ്റിട്ടുണ്ട്. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇത്തരം പെരുമാറ്റം യുഎഇയിലെ നിയമങ്ങളുടെയും ആചാരങ്ങളുടെയും ലംഘനമാണെന്നും പൊതു സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
.jpg)

