സുഖമായിരിക്കുന്നു, ആശുപത്രിയിലെന്ന വാര്‍ത്ത തെറ്റെന്ന് സുരേഷ് ഗോപി

google news
Suresh Gopi

ആശുപത്രി വാസവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തെറ്റെന്ന് സുരേഷ് ഗോപി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന തരത്തില്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചില വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു അതിന് മറുപടി നല്‍കുകയാണ് സുരേഷ് ഗോപി.

സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്

'എന്റെ ആശുപത്രി വാസവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തെറ്റാണ്. ദൈവാനുഗ്രഹത്താല്‍, ഞാന്‍ പൂര്‍ണ്ണമായും സുഖമായിരിക്കുന്നു. ആലുവ യുസി കോളേജില്‍ ഗരുഡന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ഞാന്‍. ആശങ്കകള്‍ പങ്കുവെച്ചുകൊണ്ടുള്ള എല്ലാ സന്ദേശങ്ങള്‍ക്കും ആശംസകള്‍ക്കും ഒരിക്കല്‍ കൂടി ഒരായിരം നന്ദി!'

ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രവും സുരേഷ് ഗോപി പങ്കുവെച്ചിട്ടുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപി ബിജു മേനോന്‍ കൂട്ടുക്കെട്ട് ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.

Tags