കുവൈറ്റില്‍ വേനല്‍ച്ചൂട് ശക്തം

hot

ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

കുവൈറ്റില്‍ വേനല്‍ച്ചൂട് അതീവ രൂക്ഷമായ സാഹചര്യത്തില്‍ താപനില 55 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് അഗ്‌നിശമന സേനയും ബന്ധപ്പെട്ട അധികൃതരും പൊതുജനങ്ങള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

വേനല്‍ക്കാലത്ത് നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കുകയും ദീര്‍ഘനേരം തുറസ്സായ സ്ഥലങ്ങളില്‍ ചെലവഴിക്കുന്നത് പരമാവധി കുറയ്ക്കുകയും ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Tags