ബഹ്റൈനിൽ വേനൽച്ചൂട് ഉയരുന്നു
Jun 9, 2025, 19:22 IST


മനാമ: ബഹ്റൈനിൽ വേനൽച്ചൂട് ഉയരുന്നു. രാജ്യത്ത് അടുത്ത ആഴ്ച മുഴുവൻ താപനില ഉയരുമെന്നാണ് അറിയിപ്പ്. കടുത്ത ചൂട് അനുഭവപ്പെടുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു.
ജൂൺ 12 വരെ ചൂട് ഉയരും. പകൽ താപനില 41 ഡിഗ്രി സെൽഷ്യസിൽനിന്ന് തുടങ്ങി ക്രമേണ ഉയരും. ആഴ്ചയുടെ മധ്യത്തിൽ ചൂട് 44 ഡിഗ്രി വരെ ഉയരും. രാത്രി കുറഞ്ഞ താപനില 21 ഡിഗ്രിക്കും 26 ഡിഗ്രിക്കും ഇടയിലായിരിക്കും. അതേസമയം യുഎഇയിലെ പല സ്ഥലങ്ങളിലും ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ മഴ ലഭിച്ചു. രാജ്യത്ത് മഴ പെയ്തതോടെ കനത്ത ചൂടിന് ആശ്വാസമായി.
tRootC1469263">