ഖത്തറില്‍ ചൊവ്വാഴ്ച മുതല്‍ അടുത്തയാഴ്ച്ച വരെ ശക്തമായ കാറ്റിന് സാധ്യത

dust storm
dust storm

കാറ്റ് ശക്തമാകുന്നതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ വര്‍ധിക്കാനും അതുമൂലം കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്.

ഖത്തറില്‍ ചൊവ്വാഴ്ച മുതല്‍ അടുത്തയാഴ്ച്ച വരെ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റ് ശക്തമാകുന്നതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ വര്‍ധിക്കാനും അതുമൂലം കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്.

tRootC1469263">

ഈ സമയത്ത് സമുദ്ര സംബന്ധമായ നിയന്ത്രണങ്ങളും പ്രാബല്യത്തില്‍ വരും. ദോഹയിലും മിസെയ്ദിലും ഏറ്റവും ഉയര്‍ന്ന താപനിലയായ 45 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. അതേസമയം, അബുസംറയില്‍ ഏറ്റവും കുറഞ്ഞ താപനിലയായ 25 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.

Tags