ഒമാനില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യത

rain uae

ശക്തമായ ഇടിമിന്നലിനൊപ്പം ആലിപ്പഴ വീഴ്ചക്കും മണിക്കൂറില്‍ 28 മുതല്‍ 92 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്

മസ്കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് രാത്രി വരെ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി സിവില്‍ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.ശക്തമായ ഇടിമിന്നലിനൊപ്പം ആലിപ്പഴ വീഴ്ചക്കും മണിക്കൂറില്‍ 28 മുതല്‍ 92 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്

ബുറൈമി, ദാഹിറ, ദാഖിലിയ, നോർത്ത് ആന്റ് സൗത്ത് ഷർഖിയ, മസ്‌കത്ത്, അല്‍ വുസ്ത, മുസന്ദം, നോർത്ത് ആന്റ് സൗത്ത് ബത്തിന എന്നീ പ്രദേശങ്ങളിലാണ് മഴ ലഭിക്കുക. ‍

ഇത് കാഴ്ചപരിധി കുറയ്ക്കാൻ കാരണമാകും. ദോഫാർ ഗവർണറേറ്റിന്റെ ചില ഭാഗങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴക്കും സാധ്യതയുണ്ട്. പുഴകള്‍ക്കടുത്തുള്ളവരും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കാൻ അധികൃതർ മുന്നറിയിപ്പ് നല്‍കുന്നു.

Tags