ഷാര്‍ജയിലും ദുബായിലും രൂക്ഷഗന്ധം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍
Oct 21, 2026, 14:01 IST
രൂക്ഷഗന്ധത്തെക്കുറിച്ച് താമസക്കാര്‍ ഉന്നയിച്ച പരാതികളില്‍ പ്രതികരണവുമായി ഷാര്‍ജ അധികൃതര്‍.
എമിറേറ്റില്‍ അനുഭവപ്പെടുന്ന രൂക്ഷഗന്ധത്തെക്കുറിച്ച് താമസക്കാര്‍ ഉന്നയിച്ച പരാതികളില്‍ പ്രതികരണവുമായി ഷാര്‍ജ അധികൃതര്‍. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുള്ള മുബാറക് ബിന്‍ ആമര്‍ അറിയിച്ചു. 'ഡയറക്ട് ലൈന്‍' പരിപാടിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഷാര്‍ജയിലും സമീപ പ്രദേശങ്ങളിലും ദുര്‍ഗന്ധം അനുഭവപ്പെടുന്നതായി ചിലര്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സാഹചര്യം സുരക്ഷിതവും സുസ്ഥിരവുമാണെന്നും പൊതുജനങ്ങള്‍ക്ക് ഭീഷണിയാകുന്ന ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സംഭവവികാസങ്ങളുണ്ടായാല്‍ പൊതുജനങ്ങളെ അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
.jpg)


