ശക്തമായ ന്യൂനമര്‍ദ്ദം; സ്കൂളുകൾക്കും കോളേജുകൾക്കും ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ച് ഒമാൻ
മാർച്ച് 24 ചൊവ്വാഴ്ച മുതല്‍ മാർച്ച് 26 വ്യാഴാഴ്ച വരെയാണ് ഈ ക്രമീകരണം നിലവിലുണ്ടാവുക
മസ്കത്ത്: ഒമാനില്‍ ന്യൂനമർദ്ദത്തെത്തുടർന്ന് കാലാവസ്ഥ മോശമാകാൻ സാധ്യതയുള്ള സാഹചര്യത്തില്‍ പൊതു-സ്വകാര്യ സ്കൂളുകള്‍, സർവകലാശാലകള്‍, കോളേജുകള്‍ എന്നിവയിലെ അധ്യയനം പൂർണ്ണമായും ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകള്‍ വഴി നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നല്‍കി.
മാർച്ച് 24 ചൊവ്വാഴ്ച മുതല്‍ മാർച്ച് 26 വ്യാഴാഴ്ച വരെയാണ് ഈ ക്രമീകരണം നിലവിലുണ്ടാവുക.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ ഈ മുൻകരുതല്‍ നടപടി.
രാജ്യത്ത് വരും ദിവസങ്ങളില്‍ കാലാവസ്ഥ അതീവ ദുഷ്കരമാകുമെന്ന് സിവില്‍ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഇടിയോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ മള്‍ട്ടി-ഹസാർഡ് എർലി വാർണിംഗ് സെന്റർ അറിയിച്ചു
.jpg)


