ശക്തമായ മൂടല്‍ മഞ്ഞ്: യുഎഇയില്‍ ജാഗ്രതാ നിര്‍ദ്ദേശം

google news
fog

ശക്തമായ മൂടല്‍ മഞ്ഞിന്റെ പശ്ചാത്തലത്തില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ റെഡ്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന്, വാഹനം ഓടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ശൈത്യകാലത്തിന് മുന്നോടിയായി വരും ദിവസങ്ങളില്‍ രാജ്യത്തെ താപ നില കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പുലര്‍കാലങ്ങളിലും രാവിലെയും ശക്തമായ മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് വിവിധ എമിറേറ്റുകളില്‍ റെഡ്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചത്. മലയോര മേഖലകളിലാണ് മൂടല്‍ മഞ്ഞ് കൂടുതല്‍ ശക്തം. മൂടല്‍ മഞ്ഞിന്റെ പശ്ചാത്തലത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് വിവിധ എമിറേറ്റിലെ പൊലീസ് സേന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

കാഴ്ച മറയാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും വാഹനങ്ങള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കണമെന്നും പൊലീസ് ഓര്‍മിപ്പിച്ചു. 

Tags