സൗദിയില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത

dust storm
dust storm

കുട്ടികളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയിരിക്കുന്നതെന്ന് കിഴക്കന്‍ പ്രവിശ്യയിലെ പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് (ചൊവ്വ) കനത്ത പൊടിക്കാറ്റ് ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ അതോറിറ്റിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് മേഖലയിലെ എല്ലാ സ്‌കൂളുകളിലും ഓണ്‍ലൈന്‍ ക്ലാസുകളായിരിക്കുമെന്ന് പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു


വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ പതിവ് സമയത്ത് ഓണ്‍ലൈന്‍ മുഖേനയാണ് ക്ലാസുകള്‍ നടക്കുകയെന്ന് രാത്രി വൈകി സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചു. കുട്ടികളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയിരിക്കുന്നതെന്ന് കിഴക്കന്‍ പ്രവിശ്യയിലെ പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
 

Tags