ലഹരി കേസുകളില്‍ ഇനി കടുത്ത ശിക്ഷ

Kuwait
Kuwait

13 അധ്യായങ്ങളിലായി 84 ആര്‍ട്ടിക്കിളുകള്‍ ഉള്‍പ്പെടുന്ന ഈ നിയമം, 2025 ഡിസംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും.

ലഹരിവസ്തുക്കളും സൈക്കോട്രോപിക് വസ്തുക്കളും കൈകാര്യം ചെയ്യുന്നതിനും അവയുടെ ഉപയോഗവും കടത്തും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമം ഡിസംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. 

13 അധ്യായങ്ങളിലായി 84 ആര്‍ട്ടിക്കിളുകള്‍ ഉള്‍പ്പെടുന്ന ഈ നിയമം, 2025 ഡിസംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. ലഹരിവസ്തുക്കളും സൈക്കോട്രോപിക് വസ്തുക്കളുമായി ബന്ധപ്പെട്ട എല്ലാത്തരം കുറ്റകൃത്യങ്ങള്‍ക്കും പുതിയ നിയമത്തില്‍ കഠിനമായ ശിക്ഷകളാണ് വ്യവസ്ഥ ചെയ്യുന്നത്. മയക്കുമരുന്ന് ഇറക്കുമതി ചെയ്യുന്നവര്‍, കടത്തുന്നവര്‍, നിര്‍മ്മിക്കുന്നവര്‍, കൃഷി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് വധശിക്ഷ, ജീവപര്യന്തം തടവ്, 20 ലക്ഷം കുവൈത്ത് ദിനാര്‍ വരെ പിഴ എന്നിവ ഉള്‍പ്പെടെ കഠിനമായ ശിക്ഷകളുള്ള ഈ നിയമം രാജ്യത്തിന്റെ നിയമ ചട്ടക്കൂടിനുള്ളിലെ ശക്തമായ പ്രതിരോധ സംവിധാനമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു

tRootC1469263">

Tags