ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കുവൈത്തില്‍ കർശന നിയന്ത്രണം
സംഗീത പരിപാടികള്‍, നാടകങ്ങള്‍, വിവാഹങ്ങള്‍, മറ്റു വലിയ ഒത്തുചേരലുകള്‍ എന്നിവയ്ക്കാണ് ആഭ്യന്തര മന്ത്രാലയം താല്‍ക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.
കുവൈത്ത് സിറ്റി: ഈ വർഷത്തെ ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കുവൈത്തില്‍ കർശന നിയന്ത്രണം.സംഗീത പരിപാടികള്‍, നാടകങ്ങള്‍, വിവാഹങ്ങള്‍, മറ്റു വലിയ ഒത്തുചേരലുകള്‍ എന്നിവയ്ക്കാണ് ആഭ്യന്തര മന്ത്രാലയം താല്‍ക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.
റമദാൻ മാർച്ച് 19 വ്യാഴാഴ്ച അവസാനിക്കുകയാണെങ്കില്‍ വ്യാഴം മുതല്‍ തിങ്കള്‍ വരെയും, മാർച്ച് 18 ബുധനാഴ്ചയാണ് അവസാനിക്കുന്നതെങ്കില്‍ വ്യാഴം മുതല്‍ ഞായർ വരെയുമായിരിക്കും ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് പെരുന്നാള്‍ അവധി ലഭിക്കുകയെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്
tRootC1469263">അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെയും മേഖലയിലെയും നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിർദേശങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികള്‍ സ്വീകരിക്കും. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടി എല്ലാവരും അധികൃതരുമായി സഹകരിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
.jpg)


