ഒമാനില്‍ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍
രാജ്യത്തേക്ക് എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനുമാണ് ഈ തീരുമാനം.
ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഹലാല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ കര്‍ശന നിയന്ത്രണങ്ങളുമായി മന്ത്രാലയത്തിന് കീഴിലുള്ള ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി സെന്റര്‍. 2027 ജൂലൈ ഒന്ന് മുതല്‍ ഒമാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിക്കാത്ത ബോഡികള്‍ നല്‍കുന്ന ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കില്ലെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. രാജ്യത്തേക്ക് എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനുമാണ് ഈ തീരുമാനം.
ഇറക്കുമതിക്കായി ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായ വ്യാപാരികള്‍ വിതരണക്കാരുമായും അതത് രാജ്യങ്ങളിലെ സര്‍ട്ടിഫിക്കേഷന്‍ സ്ഥാപനങ്ങളുമായും മുന്‍കൂട്ടി സംസാരിച്ച് കാര്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തന്നെ, തങ്ങള്‍ സഹകരിക്കുന്ന ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ബോഡികള്‍ ഒമാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി സെന്ററിന്റെ ഔദ്യോഗിക അംഗീകാരം നേടിയിട്ടുണ്ടെന്ന് ഇറക്കുമതിക്കാര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.
.jpg)

