ഖത്തറില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് കര്‍ശന നിയന്ത്രണം; രജിസ്‌ട്രേഷനും നമ്പര്‍ പ്ലേറ്റും നിര്‍ബന്ധമാക്കി

e scooter

പ്ലേറ്റുകളുടെ നിറം, ആകൃതി, ഫീസ് നിരക്കുകള്‍ എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പിന്നീട് പ്രഖ്യാപിക്കും.

ഖത്തറില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ (ഇ-സ്‌കൂട്ടര്‍) ഉപയോഗം സുരക്ഷിതമാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പുതിയ ഗതാഗത നിയമം പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം. പുതിയ നിയമപ്രകാരം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും സമാനമായ ചെറുവാഹനങ്ങള്‍ക്കും ഇനി മുതല്‍ രജിസ്‌ട്രേഷനും നമ്പര്‍ പ്ലേറ്റും നിര്‍ബന്ധമാണ്. നിശ്ചിത ഫീസ് അടച്ച് ലൈസന്‍സിങ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ലഭിക്കുന്ന നമ്പര്‍ പ്ലേറ്റ് വാഹനത്തില്‍ ഘടിപ്പിക്കണമെന്നാണ് പുതിയ ചട്ടം. പ്ലേറ്റുകളുടെ നിറം, ആകൃതി, ഫീസ് നിരക്കുകള്‍ എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പിന്നീട് പ്രഖ്യാപിക്കും.

റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും യാത്രക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനുമായാണ് ഈ സുപ്രധാന മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. ഉടമയുടെ പേരിലോ മറ്റ് വ്യക്തിഗത വിവരങ്ങളിലോ മാറ്റമുണ്ടായാല്‍ 10 ദിവസത്തിനുള്ളില്‍ അതോറിറ്റിയെ അറിയിക്കണം. പ്രത്യേക സൈക്കിള്‍ പാതകളുള്ള ഇടങ്ങളില്‍ ഇ-സ്‌കൂട്ടറുകള്‍ പ്രധാന റോഡിലേക്ക് ഇറക്കാന്‍ പാടില്ല. പാതകളില്ലാത്ത റോഡുകളില്‍ വലതുവശം ചേര്‍ന്ന് ഒന്നിന് പുറകെ ഒന്നായി മാത്രമേ സഞ്ചരിക്കാവൂ.

Tags