തൊഴില്‍ പെര്‍മിറ്റ് കാലാവധി കഴിഞ്ഞ പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താന്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്

kuwait

ഉപഭോക്തൃ വിവരങ്ങള്‍ പുതുക്കുകയും നിര്‍ജ്ജീവ അക്കൗണ്ടുകളുടെ ദുരുപയോഗം തടയുകയും ചെയ്യുകയാണ് ലക്ഷ്യം.

തൊഴില്‍ പെര്‍മിറ്റ് കാലാവധി കഴിഞ്ഞ പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് പ്രാദേശിക ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷനുമായി ഓട്ടോമേറ്റഡ് ലിങ്ക് സ്ഥാപിച്ചിട്ടുണ്ടെന്നും ഇതിലൂടെ പെര്‍മിറ്റ് കാലാവധി കഴിഞ്ഞ തൊഴിലാളികളുടെ സിവില്‍ ഐഡി നമ്പറും വിവരങ്ങളും ബാങ്കുകള്‍ക്ക് ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു. ഇതുവഴി ഉപഭോക്തൃ വിവരങ്ങള്‍ പുതുക്കുകയും നിര്‍ജ്ജീവ അക്കൗണ്ടുകളുടെ ദുരുപയോഗം തടയുകയും ചെയ്യുകയാണ് ലക്ഷ്യം.

മുന്‍പ് ഇത്തരം അക്കൗണ്ടുകളെക്കുറിച്ചുള്ള മതിയായ വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ ചില അക്കൗണ്ടുകള്‍ സജീവമായി തുടരുകയും തട്ടിപ്പുകള്‍ക്കും അനധികൃത ഇടപാടുകള്‍ക്കും സാധ്യത ഉണ്ടാകുകയും ചെയ്തതായി സെന്‍ട്രല്‍ ബാങ്ക് ചൂണ്ടിക്കാട്ടി. ബാങ്കുകള്‍ കെവൈസി മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കി.

Tags