സൗദിയില്‍ നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 14,400-ലേറെ പേര്‍

65-year-old man arrested for raping and murdering four-year-old girl

അറസ്റ്റിലായവരില്‍ ഭൂരിഭാഗവും താമസനിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞിരുന്നവരാണ്.

സൗദി അറേബ്യയില്‍ ഇഖാമ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സുരക്ഷാ സേന പരിശോധന കര്‍ശനമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരാഴ്ചയ്ക്കകം 14,400-ലധികം നിയമലംഘകരെയാണ് അധികൃതര്‍ പിടികൂടിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ സുരക്ഷാ വിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പിടിയിലായത്.

അറസ്റ്റിലായവരില്‍ ഭൂരിഭാഗവും താമസനിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞിരുന്നവരാണ്. അതിര്‍ത്തി സുരക്ഷ ലംഘിച്ചവര്‍, തൊഴില്‍ നിയമങ്ങള്‍ പാലിക്കാത്തവര്‍ എന്നിവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. അനധികൃതമായി അതിര്‍ത്തി കടന്ന് സൗദിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 1,500-ലേറെ പേരെ സുരക്ഷാ വിഭാഗം പിടികൂടി. ഇവരില്‍ ഏറെയും എത്യോപ്യന്‍, യമന്‍ പൗരന്മാരാണ്. കൂടാതെ, നിയമലംഘനം നടത്തുന്നവര്‍ക്ക് താമസവും യാത്രാസൗകര്യവും ഒരുക്കി നല്‍കിയ നിരവധിയാളുകളും പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

Tags