ദുബായിലെ അഞ്ച് പ്രധാന റോഡുകളില്‍ വേഗപരിധി മാറ്റി നിശ്ചയിച്ചു

uae

അപകടസാധ്യതയും ഗതാഗതസാന്ദ്രതയും കണക്കിലെടുത്ത് രണ്ട് റോഡുകളില്‍ വേഗം കുറച്ചിട്ടുണ്ട്

ദുബായ്: ദുബായിലെ അഞ്ച് പ്രധാന റോഡുകളില്‍ വേഗപരിധി മാറ്റി നിശ്ചയിച്ചു. വേഗമേറിയ യാത്രയ്‌ക്കൊപ്പം സുരക്ഷയും ഉറപ്പാക്കുന്ന തരത്തിലാണ് മാറ്റങ്ങള്‍. പുതുക്കിയ വേഗപരിധി നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

യാത്രാക്ലേശം പരിഹരിക്കാനും റോഡ് സുരക്ഷ വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് നടത്തിയ പഠനത്തിനു ശേഷമാണ് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വേഗപരിധിയില്‍ മാറ്റം കൊണ്ടുവന്നത്.

മൂന്ന് പ്രധാന റോഡുകളില്‍ വേഗപരിധി ഉയര്‍ത്തിയപ്പോള്‍, അപകടസാധ്യതയും ഗതാഗതസാന്ദ്രതയും കണക്കിലെടുത്ത് രണ്ട് റോഡുകളില്‍ വേഗം കുറച്ചിട്ടുണ്ട്.അല്‍ അസായല്‍ സ്ട്രീറ്റില്‍ ഔദ് മേത്ത സ്ട്രീറ്റിനും അല്‍ മെയ്ദാന്‍ സ്ട്രീറ്റിനും ഇടയിലുള്ള ഭാഗത്ത് വേഗപരിധി മണിക്കൂറില്‍ 60 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായി ഉയര്‍ത്തി.

Tags